Sunday, April 08, 2007

പിറന്നാള്‍സ്മരണകള്‍
ശീലമായിരുന്നെനിക്ക് മറ്റാരേക്കാള്‍മുന്നേ-
നിന്നെ രാവിലെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍,
ഉറക്കച്ചടവിലെ നിന്റെ ഹലോ കേള്‍ക്കാന്‍
പിന്നെ പിറന്നാളിന്നാശംസകള്‍ പറയുവാനും.

മറ്റെന്തും മറന്നേക്കാം പക്ഷെ നിന്‍ നക്ഷത്രത്തെ,
എത്ര തിരക്കിലും ഉറക്കത്തിലും മറക്കുകില്ല
മൂലംനാള്‍ നല്ലതല്ലെന്ന് ആരൊക്കെചൊല്ലുകിലും
വിശ്വസിച്ചതില്ല എല്ലാം പുശ്ചിച്ച്തള്ളിക്കൊണ്ട്.

വന്നു നിന്‍‍പിറന്നാള്‍ ഒരിക്കല്‍ക്കൂടെയിന്ന്
ആശംസിക്കുവാന്‍ നീയെന്‍ ചാരെയില്ല
മറ്റാരിലും മുന്നേ നിന്നെ വിളിച്ചുണര്‍ത്താന്‍
ആഗ്രഹമുണ്ടെങ്കിലുമതിനെനിക്കര്‍ഹതയില്ല

സന്തോഷത്തോടെ എന്നും നിന്നെക്കാണണ-
മെന്നതില്‍ക്കവിഞ്ഞൊന്നുമിന്നെനിക്ക് മോഹമില്ല
നിന്‍‌ചിരി എന്നും വാടാതെയിരിക്കേണമെന്ന്
പ്രാര്‍ത്ഥിക്കുമെനിക്ക് മറ്റൊന്നും വേണ്ടതില്ല.

Posted by Sreejith K. @ 11:25 PM  




41 Comments:
Blogger രമേഷ് said...

"നിന്‍‌ചിരി എന്നും വാടാതെയിരിക്കേണമെന്ന്
പ്രാര്‍ത്ഥിക്കുമെനിക്ക് മറ്റൊന്നും വേണ്ടതില്ല".
:)

3:37 AM  

Blogger മുസ്തഫ|musthapha said...

ശ്രീജിത്തിന്‍റെ വരികള്‍ എന്നും ചിരിപ്പിക്കാറോ അല്ലെങ്കില്‍ മണ്ടത്തരം എന്ന ലേബലിട്ടോ ആണ് വായിക്കാറ്...

പക്ഷെ, എന്തോ... ഈ വരികള്‍ വിഷമിപ്പിച്ചു...

3:45 AM  

Blogger ഏറനാടന്‍ said...

മഞ്ഞക്കിളി ചിലക്കുന്നത്‌ വല്ലപ്പോഴും.
ശ്രീജിത്തിനെകുറിച്ചുള്ള മുന്‍ധാരണ തിരുത്തികുറിച്ച കവിത നന്നായിട്ടുണ്ട്‌.
ദേശാടനക്കിളി കരയാറില്ലെങ്കിലും ശ്രീ ഒരു പക്ഷെ നമ്മളും കരഞ്ഞെന്നിരിക്കും.

4:03 AM  

Blogger സു | Su said...

പിറന്നാളിന് ആശംസിക്കാന്‍ അര്‍ഹതയൊന്നും നോക്കേണ്ട. ആശംസിക്കൂ, പ്രാര്‍ത്ഥിക്കൂ.

പിറന്നാള്‍ സ്മരണകള്‍ നന്നായി. :)

4:03 AM  

Blogger Unknown said...

ശ്രീജീ,
നെരൂദയെ ആണ് നിന്റെ കവിതകള്‍ ഓര്‍മ്മിപ്പിയ്ക്കുന്നത്. പെറൂവിയന്‍ മല നിരകളില്‍ പുഴുങ്ങിയ കാച്ചിലും കടിച്ച് തിന്ന് വിപ്ലവം സ്വപ്നം കണ്ട് കിടക്കുന്ന കവിയുടെ വരികള്‍ ഓര്‍മ്മ വരുന്നു.ഈ കവിത എന്നെ ശലോമന്റെ മുന്തിരി തോട്ടങ്ങളേയും ചിലിയിലെ കല്‍ക്കരി ഖനികളേയും ഓര്‍മ്മിപ്പിച്ചു.

കവേ.. അങ്ങേയ്ക്ക് പ്രണാമം. ആത്മകഥ പ്രസിദ്ധീകരിച്ചാല്‍ അറിയിക്കുമല്ലോ.

5:02 AM  

Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചാത്തന്‍ വിചാരിച്ചു നിന്റെ പിറന്നാള്‍ വിശേഷം വല്ലതുമാന്ന്. കഴിഞ്ഞിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ.(ഏപ്രില്‍ ഒന്ന്) അല്ല അല്ലേ?

:(

5:24 AM  

Blogger Unknown said...

ശ്ശെ എന്നാലും അവളെ വിളിക്കാതിരുന്നത് ശരിയായില്ല. സാരമില്ലടാ അടുത്ത തവണ രാത്രി പന്ത്രണ്ട് മണിക്കു തന്നെ വിളിച്ച് ആശംസിക്കാം.

ഓ.ടോ. കവിത നന്നായിരിക്കുന്നു. കുറേ നാളുകള്‍ക്ക് ശേഷം എനിക്ക് മനസിലായ ഒരു കവിത :)

5:36 AM  

Anonymous Anonymous said...

ചങ്കില്‍കൊണ്ടന്റെ ജിത്തേ ;)

5:46 AM  

Blogger ചില നേരത്ത്.. said...

ചത്തുപോയ പ്രണയത്തിന്റെ ശ്രദ്ധാജ്ഞലി!!
പൈങ്കിളി പുളിപ്പ്, വിരഹത്തിന്‍ ജഞ്ജലിപ്പ്,
എല്ലാം ചേര്‍ന്നൊരു കവിത.
‘നിന്‍‌ചിരി എന്നും വാടാതെയിരിക്കേണമെന്ന്
പ്രാര്‍ത്ഥിക്കുമെനിക്ക് മറ്റൊന്നും വേണ്ടതില്ല.’

ഈ ഡയലോഗ് വെറുതെ കീച്ചിയതല്ലേ?

9:10 PM  

Blogger കണ്ണൂസ്‌ said...

ഹയ്യേ, വൃത്തികെട്ടവന്‍. ഏതോ കല്ല്യാണം കഴിച്ചു പോയ പെണ്ണിനെപ്പറ്റി കവിതയെഴുതിയിരിക്കുന്നു.

പുല്ലില്ലാതെയീമുറ്റം കാണേണമെന്ന-
തില്‍കവിഞ്ഞെനിക്കൊന്നുമേ മോഹമില്ല
കവനത്തില്‍പ്പെടാതെയിവന്‍ നാലുപുല്ല്
പറിച്ചീടണം, മറ്റൊന്നും വേണ്ടതില്ല.

എന്നൊരു കവിത ബാക്‌ക്‍ഗ്രൌണ്ടില്‍ കേള്‍ക്കുന്നു ഞാന്‍

9:27 PM  

Blogger മിടുക്കന്‍ said...

ഐറിംഗ്.എല്‍ ( ഇരിങ്ങല്‍ ) എന്ന ഒരു മഹാ പ്രതിഭ ഇവിടെ ജീവിച്ചിരുന്നു...
അന്നൊന്നും നീ കവിത എഴുതാന്‍ പേന എടുത്തിരുന്നേ ഇല്ലല്ലൊ..?

മഹാകവേ, അങ്ങ് എവിടെ ആണ് ..?

9:55 PM  

Blogger Sreejith K. said...

ദില്‍ബോ, കണ്ണൂസേട്ടാ, ഇത് കൊലച്ചതിയായിപ്പോയി.

ഇവിടെ പാവം നിരാശന്മാര്‍ക്ക് മനസ്സമാധാനമായി ഒന്ന് സെന്റി അടിക്കാന്‍ കൂടി സ്വാതന്ത്യമില്ലേ? ഇതാണോ മഹാത്മാ ഗാന്ധി സ്വപ്നം കണ്ട സ്വരാജ്? ച്ഛെ. ഞാന്‍ വീണ്ടും നിരാശനായി.

10:54 PM  

Blogger Unknown said...

ശ്രീജീ,
കല്ല്യാണത്തലേന്ന് ഉപ്പുമാവ് കഴിയ്ക്കുന്നതിനിടയില്‍ കണ്ട പെണ്ണ് കല്ല്യാണപ്പെണ്ണാണോ എന്ന് നോക്കാതെ കയറി പ്രേമിച്ചാല്‍ ഇങ്ങനിരിക്കും.ഇതിന്റെയൊക്കെ ശല്ല്യം കവിതാ രൂപത്തില്‍ നാട്ടുകാര്‍ക്കാണല്ലോ.

കോടതികള്‍ സ്വമേധയാ കേസെടുത്ത് കല്ല്യാണത്തലെന്നുള്ള ഉപ്പുമാവ് നിരോധിയ്ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. :-)

11:08 PM  

Blogger Sreejith K. said...

ദില്‍ബാ, നിന്നെപ്പറഞ്ഞിട്ട് കാര്യമില്ല. ഒരു ഉപ്പുമാവിന്റെ അപ്പുറം നിനക്കെന്തെങ്കിലും ആലോചിക്കാന്‍ ഈ ജന്മം കഴിയുമെന്ന് തോന്നുന്നില്ല. പോടാ പോ, നീ എനിക്ക് ഒരു ഇര അല്ല. നിന്നെ ഒതുക്കാന്‍ എന്റെ ശിഷ്യന്‍ പച്ചാളം പോലും തികച്ച് വേണ്ട.

11:14 PM  

Blogger Ziya said...

കവേ!
പ്രണാമം.
ന‌ഷ്‌ടപ്രണയത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ അതിലോല ഭാവനാ സമ്പന്നമായ വരികളില്‍ അലിയിച്ചു ചേര്‍ത്ത്, കണ്ണീരിന്റെ പുളിപ്പും നിരാശയുടെ കൈപ്പും ഉരച്ച് ചേര്‍ത്ത് അങ്ങ് സമ്മാനിച്ച ഈ കവിതാഹാരം എന്റെ സിരകളെ പൊള്ളിക്കുന്നു.(വായിച്ചേന് ശിക്ഷകിട്ടി, ബോധിച്ചു എന്ന്)
കവേ, അങ്ങ് മലയാള മണിപ്രവാള(ള്) പ്രസ്ഥാനത്തിന് ഒരമൂല്യ മുതല്‍ക്കൂട്ടാണ്. ആശംസകള്‍!

11:35 PM  

Blogger Promod P P said...

ഹോ
ബാലചന്ദ്രന്‍ ചുള്ളിക്കാട് കവിത എഴുത്ത് നിറുത്തി പടത്തില്‍ അഭിനയിക്കാന്‍ പോയതിന്റെ ഒരു വിടവ് മലയാള കവിതയെ വല്ലാതെ ഇരുട്ടിലാക്കിയ ഒരു കാലഘട്ടത്തിലാണല്ലോ നമ്മള്‍ ജീവിയ്ക്കുന്നത്. ആ വിടവ് നികത്താന്‍ ദൈവദൂതനെ പോലെ എത്തിയ ഒരു കാവ്യ കോകിലമത്രേ ശ്രീജിത്. ഔട്ടര്‍ റിങ് റോഡില്‍ നിന്നും മുഴങ്ങുന്ന കവിതയുടെ ഹുങ്കാരം,പിങ്കാരയില്‍ ഇരിയ്ക്കുന്ന ഞങ്ങളുടെ പാനക്ഷമതയെ പലപ്പോഴും വര്‍ദ്ധിപ്പിച്ചത് തികച്ചും സ്വാഭാവികം

qw_er_ty

11:57 PM  

Blogger മുല്ലപ്പൂ said...

ഇബ്രുന്റെ മുതല്‍ താഴേക്കുള്ള കമെന്റു വായിച്ച് ചിരിച്ചു മറിഞ്ഞു.
സെന്റി കവിതക്കു പറ്റിയ കമെന്റ്.

1:24 AM  

Blogger Sreejith K. said...

ഒറ്റയെണ്ണം കൊണം പിടിക്കത്തില്ല. എന്നിലെ കവിയെ എല്ലാരും കൂടി കുറ്റിച്ചൂലിനടിച്ചു. എന്നിലെ നിരാശനെ എല്ലാരും കൂടി കളിയാക്കി പുതപ്പിനടിയൊളിപ്പിച്ചു. എന്നിലെ ബ്ലോഗറുടെ ആത്മവിശ്വാസം കെടുത്തി. എങ്ങിനെ ഞാന്‍ ഇതു സഹിക്കും?

ദൈവമേ, ഇവര്‍ക്കൊന്നും മാപ്പു കൊടുക്കരുതേ. ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്ക് ഉത്തമ ബോധ്യമുണ്ട്. ഇവന്മാരുടെ പോസ്റ്റുകളില്‍ വര്‍മ്മമാര്‍ കയറി നിരങ്ങുവാന്‍ ശപിക്കൂ, പ്ലീസ്. എനിക്കതിന്റെ ചിട്ടവട്ടങ്ങള്‍ അറിയാഞ്ഞിട്ടാ, അല്ലെങ്കില്‍ ഞാന്‍ ചെയ്തേനേ.

2:02 AM  

Blogger കുട്ടിച്ചാത്തന്‍ said...

ഈ ദീനരോദനം ദീനരോദനം എന്ന് പറയുന്നതിതാണോ?

2:23 AM  

Blogger സുല്‍ |Sul said...

“വിരഹം... വിരഹം...
രാവിനു വിരഹം
രാഗാര്‍ദ്രമായ് കിളി
തേങ്ങിക്കരഞ്ഞു....

ശ്രീ നീ എഴുതിയതില്‍ എനിക്കിഷ്ടമായതിതു തന്നെ. നന്നായിരിക്കുന്നു.

-സുല്‍

2:25 AM  

Blogger കണ്ണൂസ്‌ said...

സുല്ലേ, "വെരക്‌ വെരക്‌" എന്നെഴുതിയത്‌ മാറിപ്പോയതാണോ വിരഹം വിരഹം എന്നായത്‌? :-)

ചാത്താ :-D

2:41 AM  

Blogger Kiranz..!! said...

ചാത്താ നീ സ്ഥിരം പറയാറുള്ള ആ ഡയലോഗ് പ്രയോഗിക്കണ്ട ഏറ്റവും പറ്റിയ സ്ഥലം ഇതല്ലേ ?
എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാന്ന് ?

മഴനൂലിന്റെ താഴെയുള്ള ചോദ്യം കേട്ടപ്പോഴും-
കരുതിയിരുന്നില്ല നീ ഇത്തരക്കാരനാണെന്ന്;
പോണാല്‍ പോകട്ടവള്‍ പോഡായെന്ന് പറഞ്ഞ്-
അടുത്ത വള്ളിയില്‍ പടര്‍ന്ന് കയറാന്‍ നോക്കൂ കുഞ്ഞാഡേ :)

{ശ്രീജിത്തേ ഡാ, നീയാ ഫോണ്‍ ഒന്നുതാഴെ വയ്ക്കുമോ? ഒരു കാര്യം ചോദിയ്ക്കാന്‍ രാവിലെ മുതല്‍ ട്രൈ ചെയ്യുന്നതാ... ഇപ്പളും ബിസി.

തള്ളേ :O എവന്‍ അതില്‍ എന്തരെഡെയ്‌ ഈ കാട്ടണത്‌}

3:14 AM  

Blogger Sreejith K. said...

കിരണ്‍സേ, ഓരോ വരിയുടേയും അവസാനം വരയും കുറിയും? എന്തരിത്, കവിതയോ? എന്റെ ഈശ്വരാ ....

കണ്ണൂസേട്ടാ, കോമ്പ്രമൈസ്. ഇടയ്ക്കിടെ ഗാപ്പ് വരുമ്പോള്‍ വന്ന് എന്നെ അടിച്ചിട്ട് പോകരുത്. ഒന്നിച്ച് ഒറ്റത്തവണയായി താ. കരയാന്‍ എളുപ്പമുണ്ടായിരുന്നു.

3:19 AM  

Blogger aanapremi - ആനപ്രേമി said...

ടാ ഊവ്വെ.. ഇനി മേലാൽ നീ കവിത എഴുതിയാൽ...............

ഞാൻ വായിക്കും :)

വിരഹദു:ഖം കേമമായിട്ടുണ്ട്‌!!!

നിന്റെ സങ്കടം വായിച്ചപ്പോൾ വല്ലാത്തോരു ആത്മനിർവൃതി!! :):):)

9:05 AM  

Blogger Praju and Stella Kattuveettil said...

കവിത ആദ്യം ഒരു സെന്റിമന്റ്‌ ഫീലിഗ്‌ ഒക്കെ വരുത്തിയതാ.. പക്ഷെ കമന്റുകള്‍ വായിച്ച്‌ ചിരിയും കഴിഞ്ഞപ്പോള്‍ കവിത മറന്നുപോയി....
എന്തായാലും നഷ്‌ട്ടപ്പെട്ട ഇഷ്ടം നന്നായി അവതരിപ്പിച്ചിരിക്കുന്നു.
കുഞ്ഞന്‍സ്‌ പറഞ്ഞപോലെ എനിക്കും കുറെനാളുകള്‍ക്കുശേക്ഷം complete ആയി മനസിലായ ഒരു കവിതയാണിത്‌.

3:07 PM  

Blogger ഇടിവാള്‍ said...

ബര്‍‌ത്ത്ഡേ ഒള്ള ഈ ഒരൊറ്റ പെണ്ണേ ബാംഗ്ലൂരില്‍ ഉള്ളൂ ??

നമ്പറീടാതെ, ഡയറക്റ്ററി എടുത്ത് അടുത്ത കിളിയെ വിളിച്ച് ആശംസിക്കൊ കുട്ടാ...

ഇതൊക്കെയല്ലേ ബാച്ചിലേഴ്സിന്റെ ഒരു ടൈം പാസ് ? ;)

കണ്ണൂസേ< ന്നാലും വൃത്തികെട്ടവന്‍ എന്നു വിളിച്ചത് മോശമായി ;) ശരിക്കും വൃത്തികെട്ടവന്മാരുടെ ആഗോള സംഘടന കണ്ണൂസിനെതിരെ കേസിനു സാധ്യതയുണ്ട്! ( അവരെ ശ്രീജിത്തിനോടുപമിച്ചതിനാണോ എന്നൊന്നും എനിക്കറിയില്ല ) ;)

9:35 PM  

Blogger sandoz said...

അണ്ണന്മാരേ....ഇത്‌ പെണ്ണു കേസ്‌ ഒന്നുമല്ലാ...ഇത്‌ ശ്രീജി വളര്‍ത്തിയിരുന്ന ഏതോ പട്ടി ചത്ത്‌ പോയതോ....അതോ വിറ്റതോ...അങ്ങനെ എന്തോ സംഭവം ആണു......

അതു കൊണ്ട്‌ ആദ്യ പാരയില്‍ ഹെലൊ...എന്നതിനു പകരം ബൗ എന്നു ചേര്‍ക്കണം......

പട്ടിക്ക്‌ വല്ലപ്പോഴും തീറ്റകൊടുക്കണം...അല്ലെങ്കില്‍ വല്ലവന്റേം ചാരത്തേക്ക്‌ ഓടിപ്പോകും......പട്ടിക്കൊള്ളത്‌ കൂടി സ്വയം തിന്നരുത്‌.......

പിന്നെ 'മൂലം പിറന്ന ശ്വാന' എന്നു കേട്ടിട്ടില്ലേ....മൂലം നല്ല നക്ഷത്രമാ പട്ടികള്‍ക്കു.....

[എന്റെ നക്ഷത്രം അതാണോ എന്നു തിരിച്ചു ചോദിക്കരുത്‌]

നോട്ട്‌ ദിസ്‌ പോയന്റ്‌; ഇനി കവിത എഴുതീന്നെങ്ങാന്‍ അറിഞ്ഞാ...അമ്മച്ചിയാണേ ഞാന്‍ ആ ജോസ്‌ ചെറിയാനെ കൊണ്ട്‌ ഓഫീസിലേക്ക്‌ മെയില്‍ അയപ്പിക്കും.....

1:50 AM  

Blogger കുട്ടിച്ചാത്തന്‍ said...

ചാ‍ത്തനേറ്: നാട്ടില്‍ പോയ ശ്രീജിത്ത് തിരിച്ച് ഇനി ബാംഗ്ലൂര് വരണമെങ്കില്‍ ഒരു എട്ട് കൊല്ലം കാത്തിരിക്കേണ്ടി വരുംന്നാ തോന്നണെ, ബൂലോഗത്തിനു രണ്ട് നഷ്ടങ്ങളും- ശ്രീജിത്തിനെ ജയിലീന്നു ബ്ലോഗാന്‍ അനുവദിക്കപ്പെട്ടാല്‍ ഒരൂ തീരാ നഷ്ടം മാത്രം.

സാന്‍ഡോ നിന്റെ കാര്യം പോക്കാ വേഗം മുങ്ങിക്കോ,അല്ലേല്‍ നിന്നെ തട്ടിയ കേസ് നിന്നെ ആരു തട്ടിയാലും ശ്രീജിത്തിന്റെ തലേലാ..

ഓടോ:: സാന്‍ഡോടെ ഒരു കിടിലം കമന്റ് പിന്മൊഴി തെറിയാക്കിയതിനാല്‍ ചാത്തന്റെ വക ചൂണ്ട... ബൂലോഗരേ ഒന്നൂടെ വരൂ ഇവിടെ.

2:06 AM  

Anonymous Anonymous said...

ആഹാ...ആഹാഹാ
ഓഹോ...ഓഹോഹോ
ഇനി ഈല്ലാ കൊല്ലോം മീനത്തിലെ മൂലം നക്ഷത്രത്തില്‍ ബൂലോഗം കാത്തിരിക്കും വല്‍മീകത്തില്‍നിന്നും എണീറ്റ് ഒരു വിരഹഗായകന്‍ കവിത ആലപിക്കണ കേക്കാന്‍. ഹോ...
അതേയ് ആരും ഇവടെ എന്റ്റെ കുട്ട്യേ കുറ്റം പറേണ്ട. ഇവടത്തെ ചെല കവിവര്യന്മാര്‍ ഈ കവിതകണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് പുത്യേ കവിത എഴുതാന്‍ തുടങ്ങീന്നാ കേക്കണെ.
അതാണ് ഒരുത്തമസാഹിത്യകൃതിടെ അടയാളം. അതൊരു തുടക്കം ആയിരിക്കും. അല്ലാണ്ടെ കവിത വായിച്ച് സമാധ്യാവല്ല.
നീ എഴുതെടാ കുഞ്ഞാവേ
ദില്‍ബൂ -ഇബ്രൂ -തഥാഗത്ത്- സാന്‍ഡോസ്, ചാത്തന്‍ , കുഞ്ഞന്‍ ,കണ്ണൂസ്സ് തുടങ്ങിയവരൊക്കെ ഒന്ന് അപ്രത്ത് വരൂ. ഒരു സീരിയസ്സ് മാറ്റര്‍ സംസാരിക്കാന്‍ ണ്ട്.

10:16 AM  

Blogger ഗുപ്തന്‍ said...

ഒരുപാവം യുവകവിയെ എല്ലാരുംകൂടെ കൊന്നു കൊലവിളിച്ചു അല്ലേ... ഇതുകൊണ്ടൊന്നും തളരരുത് ശ്രീജിത്ത്... പൊരുതിനില്‍ക്കണം മരണം വരെ...

സീരിയസ് ലി... കുറുക്കന്മാര്‍ ഓലിയിടുന്നു എന്നു വച്ച് ചന്ദ്രന് ഉദിക്കാതിരിക്കാന്‍ പറ്റുമോ .. അല്ല പറ്റുമോ..

(ആത്മഗതം : കുതിരക്കുവച്ചതു കഴുതക്കു കൊണ്ടെന്നു വരുമോ ശ്രീപദ്മനാ ഭാ...)

11:25 AM  

Blogger Peelikkutty!!!!! said...

നിന്‍‌ചിരി എന്നും വാടാതെയിരിക്കേണമെന്ന്
പ്രാര്‍ത്ഥിക്കുമെനിക്ക് മറ്റൊന്നും വേണ്ടതില്ല.

ഹ്മ്മ്മ്..

:)

2:26 AM  

Blogger Anuraj said...

സുഹ്രുത്തേ,
ഞാന്‍ ഒരു പുതിയ കാര്‍ട്ടൂണ്‍ ബ്ലൊഗ് തുടങിയിട്ടുണ്‍ട്.ദയവായി സന്ദര്‍ശിക്കുമല്ലോ....
അനുരാജ്.കെ.ആര്‍
തേജസ് ദിനപ്പത്രം
www.cartoonmal.blogspot.com

7:10 AM  

Blogger K M F said...

പിറന്നാള്‍ സ്മരണകള്‍ നന്നായി.

3:28 AM  

Blogger ഫസല്‍ ബിനാലി.. said...

ആസ്വദിച്ചു..... നന്നയിട്ടുണ്ട്

1:57 AM  

Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

കവിത നന്നായി അതോടൊപ്പം ഒരു കാര്യവും,
ഈ ലോകത്ത് ആര്‍ക്കും അരുടേയും ആരും ആകാന്‍ കഴിയില്ലാ
ഓര്‍മകളെ എടുത്തുനോക്കി തുടച്ചുമിനുക്കി വിരലോടിച്ച്
സങ്കടപ്പെട്ട് അതേപടി തിരികെ വെയ്ക്കുന്നു എന്നത്
പോലെയാണല്ലൊ നഷ്ടസ്വപ്നങ്ങള്‍
എനിയ്ക്ക് വേണ്ടി കരുതിവെയ്ക്കുന്ന മധുരത്തില്‍ ആ കാത്തിരിപ്പില്‍
ആദ്യമായി ശെരികണ്ടെത്തുവാനുള്ള ഒരു ശ്രമം..പക്ഷെ.....

9:44 AM  

Blogger സലീല്‍ ഇബ്രാഹിം said...

ഓര്‍മ്മകള്‍ മരിക്കില്ലെന്ന് പറയുന്നത് ഇത് കൊണ്ടാണ്..പ്രണയം, സൗഹൃദം, വിരഹം എന്നൊക്കെ പറയുന്നത് ആപേക്ഷികം ആണെങ്കിലും .....

2:33 AM  

Blogger Jishad Cronic said...

ആസ്വദിച്ചു.....

12:32 AM  

Blogger Sirjan said...

ഞാന്‍ എന്താ പറയുക... എന്റെ അവസ്ഥ തന്നെ...

2:48 AM  

Blogger നാട്ടുവഴി said...

മറ്റെന്തും മറന്നേക്കാം പക്ഷെ നിന്‍ നക്ഷത്രത്തെ,
എത്ര തിരക്കിലും ഉറക്കത്തിലും മറക്കുകില്ല.നല്ല വരികള്‍

9:50 AM  

Blogger Pranavam Ravikumar said...

Good!

Happy Onam!

4:02 AM  

Blogger ente lokam said...

സത്യത്തില്‍ മൂലം നാളിന്റെ കുഴപ്പം ആയിരുന്നോ
അതോ കൈയ്യില്‍ ഇരുപ്പിന്റെ കുഴപ്പമോ ?

8:41 AM  

Post a Comment

Home

 
Previous Posts

വിരഹം
കാണാമറയത്തെ നായികയും, പുന:സമാഗമവും
കാണാമറയത്തെ പ്രണയം - അദ്ധ്യായം ഒന്ന്.
അതുപോലൊരു പകല്‍
വസന്തവും കാത്ത്‌...
ഒരു കന്യാകുമാരിയാത്ര... നഷ്‌ടവസന്തത്തിന്‍ സ്വപ്നയാ...
പൂരിപ്പിക്കാതെ.....
ആ നീലക്കുറിഞ്ഞി പൂത്തിട്ടില്ലായിരുന്നു.
ഇതു മണ്‍സൂണ്‍ പ്രണയം
വിരഹാര്‍ദ്രമാം ഓര്‍മ്മകള്‍ ...