Thursday, July 20, 2006

വസന്തവും കാത്ത്‌...
വായനശാല സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിലാണ്‌ അവന്‍ അവളെ ആദ്യമായി കാണുന്നത്‌. മറ്റുള്ള പെണ്‍ക്കുട്ടികളില്‍ നിന്നു അവളെ വ്യത്യസ്തയാക്കിയത്‌ അവള്‍ മാറി മാറി ഇട്ടിരുന്ന പല നിറത്തില്‍ പൂക്കള്‍ തുന്നിയ ചുരിദാറുകളായിരുന്നു... പാവാടയും ഉടുപ്പും കണ്ട്‌ മടുത്ത ഒരു പതിമൂന്നുകാരന്റെ മനസിലേക്ക്‌ അവള്‍ കുടിയേറിയത്‌ ചുരിദാറിലെ ആ പൂക്കളിലൂടെ ആയിരുന്നു..

പൂക്കളെ അവന്‌ എന്നും ഇഷ്ടമായിരുന്നു.. അയലത്തെ വീട്ടിലെ റോസാമൊട്ടു മോഷ്ടിച്ചതിന്‌ അവന്‌ ആവോളം തല്ലു കിട്ടിയിട്ടുണ്ട്‌. എന്നിട്ടും അവന്‍ പൂക്കളെ വെറുത്തില്ല.. അവനത്‌ കഴിയുമായിരുന്നില്ല.

അവളെ അവന്‍ ചിലപ്പോള്‍ സൂര്യകാന്തിയെന്നു വിളിക്കുമായിരുന്നു, ചിലപ്പോള്‍ ചെമ്പകമെന്നും. അത്‌ കേട്ടിരിക്കുന്ന ചെമ്പകമൊട്ടുകള്‍ അവനെ നോക്കി പിണക്കം പറഞ്ഞിരിക്കണം..

മുറ്റത്തെ കിളിമരചോട്ടിലെ അരിമുല്ല മൊട്ടിട്ടപ്പോള്‍ വണ്ടുകളേക്കള്‍ സന്തോഷം അവനായിരുന്നു.. അതില്‍ നിന്നൊരു മുല്ലപ്പൂ മാല അവള്‍ക്കു സമ്മാനിക്കാന്‍ അവന്‍ പലപോഴും ശ്രമിച്ചു.. സാഹചര്യങ്ങള്‍ അവനെ വിലക്കി.

ഉച്ചമയക്കത്തിലെ സ്വപ്നത്തില്‍ അവളും അവനും രണ്ട്‌ വണ്ടുകളായി വന്നു ആവോളം മധു നുകര്‍ന്നു.. അവര്‍ മുല്ലവള്ളികള്‍ക്കു ചുറ്റും ആടി രസിച്ചു.

നേരത്തെ എത്തിയ കാലവര്‍ഷത്തിലെ ഇടിമുഴക്കം കേട്ടാണ്‌ അവന്‍ ഞെട്ടിയുണര്‍ന്നത്‌ പക്ഷെ അവന്‍ താമസിച്ച്‌ പോയിരുന്നു.. അന്നായിരുന്നു അവധിക്കാല ക്യാമ്പിന്റെ അവസാനനാള്‍... പനി കാരണം അമ്മ പുതച്ച്‌ തന്ന കരിമ്പടം മുകളിലേക്കു വലിച്ച്‌ കൊണ്ട്‌ അവന്‍ ജനലിന്റെ നേര്‍ത്ത വിടവിലൂടെ പുറത്തേക്കു നോക്കി. കറുത്തിരുണ്ട മാനം കരയാന്‍ വിതുമ്പുന്നത്‌ അവന്‍ കണ്ടു, സ്വന്തം മനസ്‌ പോലെ. ആ വിതുമ്പല്‍ മഴയായ്‌ പെയ്തിറങ്ങിയപ്പോള്‍, ആ കുളിരില്‍ കഴിഞ്ഞു പോയ വസന്തത്തിന്റെ ഓര്‍മകളും പൊതിഞ്ഞ്‌ പുതു സ്വപ്നങ്ങളുമായി അവന്‍ കാത്തിരുപ്പ്‌ ആരംഭിച്ചു, അടുത്ത വസന്തത്തിനായി.എത്തുമെന്നു അവന്‌ തന്നെ ഉറപ്പില്ലാത്ത വസന്തത്തിനായി...

Posted by Ajith Krishnanunni @ 6:42 AM  
5 Comments:
Blogger അജിത്‌ | Ajith said...

ഒന്നും മനസിലായില്ലെങ്കില്‍ ഉത്തരാധുനികം എന്നു കരുതി സമാധാനിക്കുക..

4:32 AM  

Blogger bodhappayi said...

അജിത്തേ, അപ്പൊ വയറ്റില്‍ ബട്ടര്‍ഫ്ലൈസ്‌ പറക്കുന്ന അസുഖം നിനക്കും ഒണ്ടല്ലെ.. :)

4:43 AM  

Blogger ഇടിവാള്‍ said...

അജിത്തേ.. തന്നേ തന്നേ... ഉത്തരാധുനികം !

അല്ലാ.. അതു കഴിഞ്ഞിട്ടിപ്പം, വര്‍ഷം കൊറേയായില്ലേ ? പിന്നെ വല്ലോം നടന്നോ ? ;)

4:50 AM  

Blogger ദില്‍ബാസുരന്‍ said...

അജിത്,
അടുത്ത വസന്തത്തില്‍ പൂ വിരിഞ്ഞോ?

5:09 AM  

Blogger ശ്രീജിത്ത്‌ കെ said...

പതിമൂന്നാമത്തെ വയസ്സില്‍ മഞ്ഞക്കിളിയായ അജിത്തേ, നീ എല്ലാവരേയും കടത്തിവെട്ടിയല്ലോടാ. ഭേഷ്.

ആ അവസാന ദിവസത്തെ വിരഹം നന്നായി വരച്ച് കാട്ടിയിരിക്കുന്നു. പതിമൂന്നാമത്തെ വയസ്സില്‍ ഈ പണിനിര്‍ത്തിയോ, അതോ ഇനിയും ഉണ്ടോ മഞ്ഞക്കിളിപുരാണം.

12:54 AM  

Post a Comment

Home

 
Previous Posts

ഒരു കന്യാകുമാരിയാത്ര... നഷ്‌ടവസന്തത്തിന്‍ സ്വപ്നയാ...
പൂരിപ്പിക്കാതെ.....
ആ നീലക്കുറിഞ്ഞി പൂത്തിട്ടില്ലായിരുന്നു.
ഇതു മണ്‍സൂണ്‍ പ്രണയം
വിരഹാര്‍ദ്രമാം ഓര്‍മ്മകള്‍ ...
എനിക്ക്‌ നഷ്‌ടപ്പെട്ട ഒരു വളപ്പൊട്ട്‌ .....
ആദ്യാനുരാഗമേ....
നഷ്ടങ്ങളുടെ കാവല്‍ക്കാരെ..