Friday, October 27, 2006

വിരഹം
എന്‍കണ്ണിനേറ്റമാനന്ദമാം നിന്‍ മുഖദര്‍ശ്ശനം
എനിക്കന്യമായി വര്‍ഷമേറെക്കഴിഞ്ഞുപോം
നോക്കുന്നിടമെല്ലാം കാണ്മാന്‍ കൊതിച്ചിരുന്നെന്‍
സ്വപ്നങ്ങള്‍പോലും നിന്നെത്തേടുന്നതറിഞ്ഞീടുക.

നിന്‍ ചിരി നിറഞ്ഞിരുന്നതെന്‍ മനസ്സിലായിരുന്നു
ഇന്നതിനു തുല്യമായ് ഒരു ശബ്ദവും കേള്‍പ്പുവതില്ല
രസിച്ചിരുന്നതേറ്റം നിന്‍ ചിണുങ്ങലായിരുന്നു
അവയില്ലാതെയിന്നെന്‍ ലോകം വരണ്ടതുപോലാകുന്നു.

നിന്‍ കൂടെ നടന്നൊരാ നിമിഷങ്ങള്‍പോല്‍ ഒന്നും
പിന്നീടൊരിക്കലും ആസ്വാദ്യകരമായി തീര്‍ന്നതില്ല
അന്നെന്‍ ഹൃദയത്തോടുചേര്‍ന്നുനിന്നീടും നിന്‍ മൌനം
ഇന്നെന്നെ ദഹിപ്പിക്കുമതുപോല്‍‍ തോന്നീടുന്നു.

നീ ജീവിച്ചിരുന്നതെന്‍ ഹൃത്തിലായിരുന്നു,
ഇന്നു നീ വസിക്കുന്നതെന്‍ ഓര്‍മ്മകളിലും
നീയില്ലാതൊരീ ജീവിതതമതികഠിനം-ഞാന്‍
എന്നോര്‍മ്മകളില്‍ ജീവിക്കുവാന്‍ കൊതിച്ചീടുന്നു.

*സമര്‍പ്പണം: ഇന്ന് പിറന്നാളാഘോഷിക്കുന്ന എന്റെ സഹമുറിയനും അവന്റെ പഴയ കൂട്ടുകാരിക്കും

Posted by Sreejith K. @ 12:03 AM  




14 Comments:
Blogger Rasheed Chalil said...

ശ്രീ നീ ഒരു സംഭവം തന്നെ... ഇപ്പോള്‍ കവിതയും.

12:01 AM  

Blogger രമേഷ് said...

കവിത നന്നായിട്ടുണ്ട് ശ്രീ.............
എന്തൊ! വിരഹത്തിന്‍ തീചൂള്ളയില്‍ വെന്തുകൊണ്ടിരിക്കുന്നതു കൊണ്ടാണോ എന്നറിയില്ല, ഇഷ്ട്ടപെട്ടു........

12:20 AM  

Blogger സു | Su said...

വൈകിയ പിറന്നാളാശംസകള്‍ സുഹൃത്തിന്.

അവര്‍ക്ക് ഈ കവിത മാത്രേ ഉള്ളൂ? ;) ശ്രീജിത്ത് ആളൊരു പിശുക്കന്‍ ആണല്ലോ. ;)

2:24 AM  

Blogger Kalesh Kumar said...

ശ്രീക്കുട്ടാ, ഡിസ്ക്ലൈമര്‍ വായിച്ചിട്ട് ഞാന്‍ വിശ്വസിച്ചു എന്നു കരുതുന്നുണ്ടോ? ഞാനെന്നല്ല, ആരും വിശ്വസിക്കില്ല.

സത്യം പറ, ചുള്ളത്തീടെ പേരെന്താ?

2:50 AM  

Blogger bodhappayi said...

ശ്രീജി, കവിത കലക്കി... :)

8:40 PM  

Blogger ചില നേരത്ത്.. said...

സമര്‍പ്പണം അങ്ങിനെ തന്നെയാണെന്ന് കരുതാനെനിക്ക് മനസ്സില്ല.

9:07 PM  

Blogger Unknown said...

ശ്രീജീ,
കവിത നന്ന് പക്ഷേ ഭയങ്കര ചൂട്....
അനുഭവത്തിന്റെ ചൂടേയ്..... :-)

10:35 PM  

Blogger ഞാന്‍ ഇരിങ്ങല്‍ said...

വിരഹത്തിന്‍ പൂവുണ്ടൊ..
വിശറിയുണ്ടൊ..
വീശാന്‍.....
പിറന്നാളാഘോഷിക്കുന്ന കൂട്ടുകാരന് ആശംസകള്‍

10:55 PM  

Blogger ലിഡിയ said...

ഞങ്ങളെയൊക്കെ ചിരിപ്പിച്ചു മടുത്തോ മണ്ടൂസേ നിനക്ക്, കവിത നന്നായിരിക്കുന്നു, സമര്‍പ്പണം കൂട്ടുകാരന് തന്നെയാണോ അതോ അത് ഒരു മുന്‍കൂര്‍ ജാമ്യമാണോ ???

-പാര്‍വതി.

11:13 PM  

Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ഒരു സുഹൃത്തിന്റെ പ്രണയം ഏറ്റവും നന്നായി മനസ്സിലാക്കുക അവന്റെ സഹമുറിയന്‍ തന്നെ.

("പെട്ടന്നോര്‍ത്ത്‌പോയ ഒരു പഴയ കൂട്ടുകാരിയ്ക്‌" എന്ന് സമര്‍പ്പണം മാറ്റിവായിക്കുക)

11:14 PM  

Blogger മുസ്തഫ|musthapha said...

"നീ ജീവിച്ചിരുന്നതെന്‍ ഹൃത്തിലായിരുന്നു,
ഇന്നു നീ വസിക്കുന്നതെന്‍ ഓര്‍മ്മകളിലും"

അറിഞ്ഞില്ല... അഗ്രജനറിഞ്ഞില്ല.... നിന്നിലൊരു കവിയൊളിഞ്ഞിരിപ്പുള്ളത്.

11:25 PM  

Blogger കുറുമാന്‍ said...

ജിത്തേ, കവിത നന്നായി. പിന്നെ

രസിച്ചിരുന്നതേറ്റം നിന്‍ ചിണുങ്ങലായിരുന്നു
അവയില്ലാതെയിന്നെന്‍ ലോകം വരണ്ടതുപോലാകുന്നു - ഇത് പ്രേമോം, വിരഹോം ഒന്നും കാരണമല്ല - ഗ്ലോബല്‍ വാമിങ്ങ് മൂലം സംഭവിച്ചതാ, അല്ലാതെ, ചിണുങ്ങാതിരുന്നിട്ടൊന്നുമല്ലെന്നേ :)

11:26 PM  

Blogger ഏറനാടന്‍ said...

മണ്ടത്തരങ്ങളെഴുതുമെന്ന്
മാലോകര്‍ കരുതിയ ശ്രീയുടെ
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിലും
മനസ്സ്‌ കുളിരുന്നുവല്ലോ
എന്നാലുമൊരു ചോദ്യം
ഒരേയൊരു ചോദ്യം:
ഒടുവിലത്തെ വാല്‍ക്കഷ്‌ണം
നുണയല്ലയെന്ന് സമര്‍ത്ഥിക്കുന്നുവോ?

11:53 PM  

Blogger സുല്‍ |Sul said...

ഇവിടെയാരുമില്ലേ...............

-സുല്‍

11:34 PM  

Post a Comment

Home

 
Previous Posts

കാണാമറയത്തെ നായികയും, പുന:സമാഗമവും
കാണാമറയത്തെ പ്രണയം - അദ്ധ്യായം ഒന്ന്.
അതുപോലൊരു പകല്‍
വസന്തവും കാത്ത്‌...
ഒരു കന്യാകുമാരിയാത്ര... നഷ്‌ടവസന്തത്തിന്‍ സ്വപ്നയാ...
പൂരിപ്പിക്കാതെ.....
ആ നീലക്കുറിഞ്ഞി പൂത്തിട്ടില്ലായിരുന്നു.
ഇതു മണ്‍സൂണ്‍ പ്രണയം
വിരഹാര്‍ദ്രമാം ഓര്‍മ്മകള്‍ ...
എനിക്ക്‌ നഷ്‌ടപ്പെട്ട ഒരു വളപ്പൊട്ട്‌ .....