Tuesday, August 01, 2006
അതുപോലൊരു പകല്‍
പ്രിയപ്പെട്ട ബിന്‍ന്ദൂ... ഞാന്‍ നിന്നെക്കുറിച്ചു എല്ലാ നേരവും ചിന്തിക്കുന്നൂ കുത്ത് നിന്നെ സ്വപ്നം കാണാന്‍ ഞാനെന്നും പുലര്‍ച്ചെ വൈകിയെഴുന്നേല്‍ക്കുന്നൂ കുത്ത് ഞാനെറെ ആശിക്കുന്ന നിന്റെ സാമീപ്യം അറിയുന്നത്തു പുലര്‍ച്ചെയുള്ള കുറച്ചു നിമിഷങ്ങല്‍ മാത്രം നീളുന്ന ആ സ്വപ്നങ്ങളിലാണ്. സ്വപ്നത്തിനും ബോധത്തിനും ഇടയിലുള്ള ആ സ്പ്‌ളിറ്റ് സെക്കന്റിനെയാണു ഞാനേറേ ഭയക്കുന്നത്തു. ഞാനറിഞ്ഞതും ആസ്വതിച്ചതും സത്യമാണൊ മിധ്യാണൊ എന്നു തിരിച്ചറിയാനകാത്ത ആ ചുരുങ്ങിയ സമയത്തെ. മേശപ്പുറത്തിരുന്ന കടലാസു പ്രിയ ഉറക്കെ വായിച്ചു.
"ആരാടാ ഈ ബിന്ദു?". അവള്‍ ബാത്‌റൂമിന്റെ വാതിലില്‍ തൊഴിച്ചു. ചാരിയിരുന്ന വാതില്‍ മലര്‍ക്കെ തുറന്നു പോയി. "അയ്യേ!". അവള്‍ വാതില്‍ വലിച്ചടച്ചു. "സോറീടാ നീ വാതില്‍ അടച്ചിരിക്കുമെന്നാ ഞാന്‍ കരുതിയതു". "സാരമില്ല" അകത്തു നിന്നു ഗിരീഷ്, "മിനിഞ്ഞാന്നു മനോജിന്റെ ബാച്ചിലര്‍ പാര്‍ട്ടിക്കു പോയി വന്നതില്‍ പിന്നെ വയറിനു വലിയ സുഖമില്ല. നീയിരി. ഞാനിപ്പൊ വരാം" അവല്‍ മേശപ്പുറത്തിരുന്ന അവന്റെ കൈപ്പട വീണ്ടും അലസമായി വായിച്ചു.
"ആരാടാ ഈ ബിന്ദു?" ഗിരീഷ് പുറത്തിറങ്ങിയപ്പോള്‍ പ്രിയ വീണ്ടും ചോദിച്ചു.
"നീ വല്ലതും കണ്ടോ?".
"ഓ പുതുതായൊന്നും കണ്ടില്ല. ഈ പെണ്ണാരാന്നു പറ".
"ഒരാഴ്ചയായി കാലത്തു ഭക്ഷണം കഴിക്കാന്‍ പോകുമ്പോല്‍ ഇവളെ കാണുന്നു. നല്ല വെളുത്തു മെലിഞ്ഞ പെണ്ണാ. മലയാളിയാണൊ എന്തോ. പേരൊന്നും അറിയില്ല. അതു കൊണ്ടു ഞാന്‍ തന്നെ ഒരു പേരു കൊടുത്തു. അവളോടു മിണ്ടാനൊന്നും ചാന്‍സ് കിട്ടിയില്ല അപ്പൊ ഒരു ലവ് ലെറ്റര്‍ എഴുതിക്കളയാം എന്നു കരുതി. ഇങ്ങനെ ലവ് ലെറ്റര്‍ എഴുതുമ്പോള്‍ ഞങ്ങല്‍ തമ്മിലുള്ള ആ ഗ്യാപ് കുറയുന്ന പോലെ. ഇങ്ങനെ കുറെ എഴുമ്പോളേക്കും ആ ഗ്യാപ് മൊത്തമായി അലിഞ്ഞലിഞ്ഞു ഒരു തിന്‍ ഫിലിം മാത്രമാകും. അപ്പൊ ഞാന്‍ കേറി മിണ്ടും".
"അടി വാങ്ങുകേം ചെയ്യും. പിന്നെ ചൊമക്കാന്‍ ഞാന്‍ മാത്രമെ കാണു. നീ വേഗം റെഡി ആവ്".
"എന്തിനു?"
"മറന്നോ? ഞാന്‍ പറഞ്ഞതല്ലെ ഇന്നെനിക്കു പാസ്‌പോര്‍ട്ട് ഓഫീസില്‍ പോകണമെന്നു. നീ കൂടെവരാമെന്നു സമ്മതിച്ചതല്ലേ". പരാതിയുടെ ശബ്ദത്തില്‍ അവള്‍ പറഞ്ഞു.
"അയ്യോ, ഈ വയറും വെച്ചോണ്ട് ഞാന്‍ വന്നാല്‍ ആകെ പ്രശ്നമാകും. നമ്മുക്കു പിന്നെ ഒരിക്കല്‍ പോകാം".
"അതൊന്നും സാരമില്ല. നീ വാ. ഇന്നു തന്നെ പോണം"
ഗിരീഷിനു കൂടുതല്‍ എതിര്‍ക്കാന്‍ തോന്നിയില്ല. കാറിലിരിക്കുമ്പോള്‍ പ്രിയ ചോദിച്ചു, "നീയെന്നെങ്കിലും എനിക്കു വേണ്ടി കത്തെഴുതിയിട്ടുണ്ടോ. ഉണ്ടാവില്ല. നിന്റെ ഇഷ്ടത്തിനൊക്കെ വിടുന്നതു കൊണ്ടല്ലേ നിനക്കു എന്നോടൊരു റെസ്പെക്ട് ഇല്ലാത്തത്. ഐ നോ വാട്ട് കൈന്റാ ഗേള്‍ യു വിഷ്. തനി പാലക്കാടന്‍ ഭാഷ പറയുന്ന ഒരു അമ്മിയാരു പെണ്ണു. നിക്കു വയ്യാ, ന്റെ ഭഗോതി. സിക്ക് ഡയലക്റ്റ്". അവള്‍ പിന്നെയുമെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. രണ്ടു വര്‍ഷമായുള്ള സൌഹൃദം. പലപ്പോഴും അവനവളെ തീഷ്ണമായി പ്രണയിച്ചിട്ടുണ്ട്. അവളുടെ സാമീപ്യം വല്ലാതെ കൊതിച്ചിട്ടുണ്ട്. ഇപ്പോള്‍ കൈയെത്തുന്ന ദൂരത്തില്‍.
"ലുക്ക് അറ്റ് ദ ഡാം ക്യൂ. നീയാ വൈകിയതു. നിനക്കു നിന്റെ കാര്യം മാത്രമെ ചിന്തയൊള്ളു". അവള്‍ ദേഷ്യം ഭാവിച്ചു.
"പ്രിയാ, എനിക്കൊരു വിളി വരുന്നുണ്ട്. ഞാനാ ടോയ്‌ലെറ്റ് തപ്പട്ടെ".
ടോയ്‌ലെറ്റില്‍ വച്ചു ഗിരീഷിന്റെ മൊബൈല്‍ അടിച്ചു.
"നീ അവിടെ എന്തെടുക്കുവാ?"
"നമ്മുടെ നാട്ടുകാര്‍ക്കു ഒരു വൃത്തീം ഇല്ലടോ. ഞാന്‍ ഒരു വിധത്തില്‍ അഡ്‌ജസ്റ്റ് ചെയ്യുവാ".
"എനിക്കറിയാം, നീയവിടിരുന്നു ആ ബിന്ദുവിനെക്കുറിച്ചോര്‍ക്കുവല്ലേ".
"അല്ല... വില്‍ യൂ മാരി മീ".
Posted by bodhappayi @ 10:11 PM
11 Comments:
Home
|
|
|
Previous Posts
വസന്തവും കാത്ത്...
ഒരു കന്യാകുമാരിയാത്ര... നഷ്‌ടവസന്തത്തിന്‍ സ്വപ്നയാ...
പൂരിപ്പിക്കാതെ.....
ആ നീലക്കുറിഞ്ഞി പൂത്തിട്ടില്ലായിരുന്നു.
ഇതു മണ്‍സൂണ്‍ പ്രണയം
വിരഹാര്‍ദ്രമാം ഓര്‍മ്മകള്‍ ...
എനിക്ക് നഷ്‌ടപ്പെട്ട ഒരു വളപ്പൊട്ട് .....
ആദ്യാനുരാഗമേ....
നഷ്ടങ്ങളുടെ കാവല്‍ക്കാരെ..
|
കഥ നന്നായി കുട്ടപ്പായീ. നല്ല സുഖമുള്ള വായന.
പക്ഷെ ഈ പോസ്റ്റ് എന്തിന് മഞ്ഞക്കിളിയില്‍ വന്നു? അതോ എനിക്ക് കഥ മനസ്സിലാവാഞ്ഞിട്ടാണോ? അയ്യോ. ഞാന്‍ ഒന്നും പറഞ്ഞില്ലേ
അങ്ങനെ കുട്ടപ്പായിയും പെണ്ണ് കെട്ടാന്‍ തീരുമാനിച്ചു. എന്നിട്ടവളെന്ത് പറഞ്ഞു?
തന്നെ എനിക്ക് കെട്ടാനൊക്കില്ലാന്ന് പറഞ്ഞിട്ടുണ്ടാകും അല്ലേ? അതല്ലേ ചുള്ളാ ഇത് മഞ്ഞക്കിളിയിലിട്ടത്?
കഥ നന്നെങ്കിലും മഞ്ഞക്കിളിയില്‍ ?
ഞങ്ങള്‍ അവശ കാമുകരുടെ എരിയുന്ന നെഞ്ചില്‍ ഒരു പിടി വെടിമരുന്ന് വാരിയിട്ട് നീ പോയി അല്ലേ കുട്ടപ്പായീ.
(പൊതുജന ശ്രദ്ധയ്ക്ക്: ഞാനെന്റെ അവശ കാമുക സ്റ്റാറ്റസ് ഇതാ ഇവിടെ സറണ്ടര്‍ ചെയ്തിരിക്കുന്നു.)
ശ്രീജി-തണുപ്പാ-ദില്‍ബാ:
ഇതുപോലുരു പകല്‍ കൊതിക്കുന്ന അവശകലാകാരനാണു സുഹൃത്തുക്കളെ ഞാനും. നിങ്ങളും ഈ സ്വപ്നത്തില്‍ പങ്കു ചേരു... :)
ഇതങ്ങു നടത്തണേ ന്റെ ബ്ലോഗനാര്‍കാവിലമ്മേ ന്നു പ്രാര്‍ഥിക്കാന്‍ വരുകയായിരുന്നു... അപ്പോളാണു ദില്‍ബുന്റെ കമെന്റു കണ്ടതു..
സ്വപ്നങ്ങള്‍.....
സുഖമുള്ള വായന.
മഞ്ഞക്കിളിയിലും ഉത്തരാധുനികം കയറ്റിയോ കുട്ടപ്പാ??
നന്നായിട്ടിണ്ട്.
കല്ല്യാണം കഴിക്കാമോ ന്ന് ചോദിക്കാന്‍ പറ്റിയ ഒന്നാന്തരം സ്ഥലം.
ഇതിന്റെ ഗുട്ടന്‍സ് നിങ്ങള്‍ക്കൊന്നും മനസിലായില്ല. അതാ കാര്യം. അവസാനം നിങ്ങള്‍ ചിന്തിച്ചെടുക്കണം. വായനക്കാര്‍ക്കും ഒരു ജോലി വേണ്ടേ?
“നീ എന്നെ കെട്ടുമോന്ന്“ ഇംഗ്ലീഷില്‍ കുട്ടപ്പായി ചോദിച്ചു.
അവള്‍ക്ക് നല്ല ദേഷ്യം വന്നു. പാട്ടും കേട്ട് എ. സി മുറിയില്‍ ഇരിക്കുമ്പോള്‍ മലയാളിയാണോ കൊലയാളിയാണോന്ന് അറിയാന്‍ വയ്യാത്ത ഏതോ ഒരു ബിന്ദുവില്‍ കണ്ണുംനട്ട് ഇരിക്കുന്ന അവന്, പക്ഷെ പ്രിയയോട് കാര്യം ചോദിക്കാന്‍ നേരം ടോയ്‌ലറ്റില്‍ പോകണം. ച്ഛെ! പ്രിയ വിചാരിച്ചത് ഏതെങ്കിലും റസ്റ്റോറന്റിന്റെ ഇരുണ്ട( വെളിച്ച കുറഞ്ഞാല്‍ കാശുകൂടും) വെളിച്ചത്തില്‍ ഒരു ടേബിളിനു അപ്പുറവും ഇപ്പുറവും ഇരുന്ന് അവന്‍ അവളോട് ഹൃദയം പങ്കുവെക്കും എന്നായിരുന്നു. സ്വപ്നങ്ങള്‍ പങ്കുവെക്കുന്നതിനുമുന്‍പ് അവന്‍ അതു തട്ടിത്തകര്‍ത്തു. അതുകൊണ്ട് അവള്‍ ആ പബ്ലിക് ടോയ്‌ലറ്റിന്റെ പുറത്ത് നിന്നും പൂട്ടി, സ്ഥലം വിട്ടു. അവന്‍ രക്ഷപ്പെട്ടപ്പോള്‍ അവനു മനസ്സിലായി. ഒക്കെ തകര്‍ന്നുവെന്ന്. അല്ലേ കുട്ടപ്പായീ. സ്നേഹം ടോയ്‌ലറ്റിനുള്ളില്‍ വെച്ച് തകര്‍ന്ന കഥയാണ് ഇത്.
(ഹോ...ഇത്രേം വിശദീകരിച്ചതിന് കുട്ടപ്പായി പാര്‍ട്ടി തരുമോ എന്തോ)
നന്നായി എഴുതിയിട്ടുണ്ട് :)
'നിറത്തി'ലെ ശാലിനി കു:ബോബന്റെ മാതാപിതാക്കളോടു പറയുന്നത്‌പോലെ "കുട്ടപ്പായി നമ്മുടെ കൈവിട്ടുപോയോ....ന്ന്" ഒരു സംശയമുദിച്ചൂട്ടോ.. അതിരുവിടാവുന്ന ഇതിവൃത്തം ഭംഗിയിലവതരിപ്പിച്ച കുട്ടപ്പായി സിന്ദാബാദ്!
മുല്ലപ്പൂ:
ദൈവമേ അതെങ്ങാനും നടന്നിരുന്നെങ്കില്‍...
അജിത്തേ-വര്‍ണ്ണം-സു-ഏറനാടാ
അടി... :)
മഞ്ഞക്കിളിയില്‍ ഒരു അംഗത്വം കിട്ടുമോ.. ഒരു മഞ്ഞപോസ്റ്റ് ഉണ്ടായിരുന്നു.
rasheedchalil@gmail.com