Saturday, July 01, 2006
ആദ്യാനുരാഗമേ....
ആദ്യാനുരാഗമേ.... മഞ്ഞക്കിളി നിരാശാ കാമുക ബ്ലോഗിലേക്കെന്റെ ആദ്യ സംഭാവന.
3-ആം ക്ലാസ്സിലെത്തിയപ്പോഴാണെന്റെ മനസ്സില്‍, ആദ്യ പ്രണയം പൊട്ടി മുളച്ചത്. യൂണിഫോമിടേണ്ടാത്ത ബുധനാഴ്ചകളില്‍, കിടിലന്‍ കളര്‍ ഉടുപ്പുകളുട്ടുകൊണ്ട് ഒരു വര്‍ണത്തുമ്പിയെപ്പോലെ, അവള്‍ വന്നു ! ബുധനാഴ്ചകള്‍ക്കായി ഞാന്‍ കാത്തിരുന്നു...പ്രാര്‍ത്ഥിച്ചു തുടങ്ങി.
ഒന്നാം ബെഞ്ചില്‍, ഒന്നാമനായിരിക്കുന്ന എന്റെ തൊട്ടരികിലിരുന്ന രണ്ടാമന്‍ ഷൈജനെ, ഏതോ ക്ലാസ് പരീക്ഷക്ക് ഓവര്‍ടേക്ക് ചെയ്ത്, അവള്‍ എന്റെ തൊട്ടരികിലെത്തിയപ്പോല്‍,ഞാന്‍ ആഹ്ലാദിച്ചു !
മലയാളം മീഡിയത്തില്‍ പഠിച്ചിരുന്നതിനാല്‍, "ഐ ലൌ യൂ" എന്നു പറഞ്ഞില്ല.. പകരം, എല്ലാം ഒരു നോക്കിലൊതുക്കി !
സ്വപ്നങ്ങളില്‍ ഞങ്ങള്‍ നസീറും ജയഭാരതിയുമായി പാടിയഭിനയിച്ചു ! ( ഏതോ ഒരു ഫിലിം കണ്ട പ്രചോദനം..) കുളത്തില്‍ കുളിക്കുമ്പോള്‍, അവള്‍ കരയിലിരുന്നു നോക്കിച്ചിരിക്കുന്നതായി തോന്നി !!
സ്കൂളില്‍ ഉച്ചഭക്ഷണ സമയത്ത്, ഒരുമിച്ചിരുന്നു കഴിക്കുന്ന വേളയില്‍, ഞാന്‍ കൊണ്ടു വന്നിരുന്ന ഇഡ്ഡലി അവള്‍ക്ക് നീട്ടി...അവള്‍ കൊണ്ടുവന്ന ദോശ പാതി ഞാന്‍ ശാപ്പിട്ടു !
ബെഞ്ചില്‍ അടുത്തടുത്തിരിക്കുമ്പോള്‍ ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു.. " ദൈവമേ.. ഞങ്ങള്‍ക്ക് നല്ലതു വരുത്തേണമേ !! ഞങ്ങളുടെ കുട്ടികള്‍ക്കും നല്ലതു വരുത്തേണമേ.."
നാലാം ക്ലാസ്സ് വരെ നീണ്ട ആ പ്രണയത്തിനൊടുവില്‍, അവള്‍ വേറെങ്ങോ ഒരു ഗേള്‍സ് ഹൈസ്കൂള്‍ കൂടും തേടി പറന്നു പറന്നു പോയി !
വര്‍ഷങ്ങള്‍ക്കു ശേഷം...അവളുടെ അച്ഛനും അമ്മയും കൂടി, അവളുടെ വിവാഹം ക്ഷണിക്കാനായി, എന്റെ വീട്ടില്‍ വന്നപ്പോള്‍, ഞാന്‍ നെടുവീര്‍പ്പിട്ടു.... അവള്‍ക്കൊരനിയത്തിയുണ്ടല്ലോ എന്നോര്‍ത്ത് സമാധാനിച്ചു...!!
ദൈവത്തിനു നന്ദി !! 3-ആം ക്ലാസ്സിലെ എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു......
അവളും, കുട്ടികളും ഇന്നു മദിരാശിയില്‍, സുഖമായി ജീവിക്കുന്നു... ഞാനും എന്റെ പിള്ളാരും, ഇങ്ങു ഷാര്‍ജയിലും !!! ;) !
ഇടിവാള്‍
Posted by ഇടിവാള്‍ @ 4:07 AM
13 Comments:
Home
|
|
|
Previous Posts
നഷ്ടങ്ങളുടെ കാവല്‍ക്കാരെ..
|
ആദ്യാനുരാഗമേ.... മഞ്ഞക്കിളി നിരാശാ കാമുക ബ്ലോഗിലേക്കെന്റെ ആദ്യ സംഭാവന. .. ഇടിവാള്‍
അവള്‍ സുഖമായി കഴിയുന്നത് ചെന്നൈയിലാണല്ലേ? അവളുടെ പേരെന്താണ്.. ഹല്ല.. വെറുതെ ചോദിച്ചതാണെന്നു മാത്രം... തെറ്റിദ്ധരിക്കണ്ട.... ഇനിയിപ്പൊ അവളെയെങ്ങാനുമാവുമോ നമ്മ കല്യാണം കഴിച്ചേക്കണേ എന്നൊന്നും ഞാന്‍ സംശയിക്കില്ല. (ഇടിവാള്‍ കാണുമ്പോഴേ ഫാര്യമാര്‍ക്കുള്ള പേടി ഒരു യൂണിവേഴ്സല്‍ ഫാക്റ്റര്‍ മാത്രമാണല്ലോ, അല്ലേ?)
ഇടിവാള്‍ ഗെഡ്യേ.. വെല്ല്യൊരു നിരാശയൊന്നും ഇതില്‍ കാണണില്ലല്ലോ. ചുറ്റിക്കളീന്ന് ഊരാന്‍ പറ്റിയതിന്റെ സന്തോഷം കാണാനുമുണ്ട്. മഞ്ഞക്കിളി നിരാശ ബാധിച്ചവര്‍ക്കാണേ..
ഇങ്ങനെ എത്ര പൂര്‍വകാമുകിമാരും കുട്ടികളും സുഖമായികഴിയുന്നൂ ഇടിവളേ...?
മഞ്ഞക്കിളിയിലെ ആദ്യത്തെ പോസ്റ്റ് കലക്കി.
തണുപ്പോ...
എണ്ണിനോക്കാനാണെങ്കില്‍, 2 കയ്യിലെ വിരലുകളും, പിന്നെ ഒരു കാലിന്റെ കുറച്ചു വിരലുകളും വേണ്ടിവരും!
പിന്നൊരു സമാധാനം: എല്ലാവരും സുഖമായിത്തന്നെ ജീവിക്കുന്നുണ്ടല്ലോ..എന്നാ..
എന്റെ ഈ കൊച്ചു ജീവിതം കൊണ്ട് അവരുടെ ജീവിതമെങ്കിലും സുഖമായല്ലോ !!!! ഞാന്‍ കൃതാര്‍ത്ഥന്‍ ;) !
ഇടിവാള്‍ഗഡീ, സംഭവം സ്റ്റൈല്‍!
ബെന്നി മാഷെ...
ഒരു പേരിലെന്തിരിക്കുന്നു !!!
എന്തിനാ ആ പാവത്തിനു വയസ്സാം കാലത്തൊരു സ്നേഹപ്പാര ? ഒന്നുമില്ലേങ്കിലും, ആദ്യാനുരാഗ നായികയല്ലേ ? ;)
ഫാര്യമാരുടെ ഇടിവാള്‍പ്പേടി.. എന്തോ.. എനിക്കറീല്ല്യ മാഷേ !
ഗഡിയേ :)
ഈ തൊഴിലില്‍ ഒരു പാട് പണ്ടേ ഇറങ്ങിയതാണല്ലേ :) മൂന്നാം ക്ലാസെന്നൊക്കെ പറയുമ്പോള്‍... ;)
വിശാലെനെപ്പോലെ എല്ലാ പ്രണയങ്ങളും കല്യാണം കഴിക്കാനായി തന്നെയുള്ള പരിശുദ്ധ പ്രണയങ്ങളായിരുന്നു അല്ലേ?
ഗുരോ, ഈ തൊഴിലില്‍ ഈ അറിവില്ലാ പൈതലിനെ ദക്ഷിണ സ്വീകരിച്ച് ശിഷ്യനായി സ്വീകരിയ്ക്കണേ ;)
ആദി...
ദക്ഷിണ സ്വീകരിച്ച് അനുഗ്രഹിച്ചിരിക്കുന്നു....
( എന്തെങ്കിലും മെച്ചമുണ്ടെങ്കില്‍ അറിയിക്കണേ,,, ;) )
ആ കൊച്ചും രക്ഷപ്പെട്ടു വി എമ്മും രക്ഷപ്പെട്ടു...:)
അങ്ങനെ എല്ലാം മംഗളവും മനോരമയും മാതൃഭൂമിയുമായി
മ്മം....മൂന്നാം ക്ലാസ് വരെ പ്രേമം ഇല്ലായിരുന്നു,എന്ന്...ഇടി ഇത് ഞങള്‍ വിശ്വസിക്കും എന്ന് തോന്നുനുണ്ടോ ?
ആ കൊച്ചിന്റെ അപ്പനപ്പൂന്മാര്‍ ചെയ്ത ജന്മാന്തര സുകൃതം..:)