Wednesday, June 28, 2006
നഷ്ടങ്ങളുടെ കാവല്‍ക്കാരെ..
മഞ്ഞക്കിളി - പ്രണയത്തെ പറ്റിയല്ല പാടുന്നത്, നിരാശയെ പറ്റിയാണ്.. നിരാശയുടെ അനന്ത സാധ്യതയെ കുറിച്ച്...
വികാരങ്ങള്‍ ഋതുക്കളായിരുന്നെങ്കില്‍ പ്രണയം വസന്തമാണല്ലോ..പക്ഷേ നൈരാശ്യം ആ വസന്തത്തില്‍ വിരിഞ്ഞ സൌരഭ്യമുള്ള കുസുമങ്ങളാണ്. ചിലര്‍ക്ക് ശവം നാറി പൂക്കളെയാകും ഓര്‍മ വരിക. ഇവിടെ പൂക്കളെ കുറിച്ചല്ല, സുഗന്ധത്തെ കുറിച്ചാണ് പാടുന്നത്. പൂക്കളില്‍ ചിലത് വിത്തുകള്‍ വിതച്ചും വാടി കരിഞ്ഞും കഴിഞ്ഞു. സൌരഭ്യം അവശേഷിക്കുന്നവരില്‍ നിന്ന് ഉയരുന്ന ഓര്‍മ്മചിത്രങ്ങളാണ് മഞ്ഞക്കിളി പാടുന്നത്. വസന്തത്തില്‍ ആറാടിയവര്‍ക്ക് , പ്രണയത്തിന്റെ ഊഷരഭൂമിയില്‍ കാമത്തിന്റെ വിത്തു വീശിയപ്പോള്‍ പിറക്കാതെ പോയ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ചരമഗീതം മൂളുന്നവര്‍ക്ക് ആ ആരാമത്തിന്റെ സുഗന്ധത്തെ പറ്റി പാടാം. മഞ്ഞക്കിളി ചെപ്പ്തുറക്കുന്നത് നിരാശാകാമുകര്‍ക്ക് വേണ്ടിയാണ്... അതാസ്വദിച്ചവര്‍ക്ക് വേണ്ടി..നിബന്ധനകളില്ലാതെ ആര്‍ക്കും കടന്ന് വരാം.
Posted by ചില നേരത്ത്.. @ 11:07 PM
35 Comments:
Home
|
|
|
Previous Posts
|
ഹാജര്‍. ഞാനും ഉണ്ട് ഈ പൂങ്കാവനത്തില്‍.
നന്നായിട്ടുണ്ട് തുടക്കം!
ആശംസകള്‍!!!
നിരാശാ കാമുകന്മാരെ മാത്രമേ അഡ്മിറ്റ് ചെയ്യുകയുള്ളോ?
(എന്റെ ഇബ്രാനേ, എന്നെപോലെ കല്യാണം കഴിച്ച ചേട്ടന്മാര്‍ ആരേലും പരസ്യമായി സമ്മതിക്കുമോ താനൊരു നിരാശാകാമുകനായിരുന്നെന്ന്?)
ഇതൊരു പുതിയ കാറ്റഗറിയാണല്ലോ.
എന്തൊക്കൊയാണാവോ കാര്യപരിപാടികള്‍?
സമൂഹ തേങ്ങിക്കരച്ചിലൊക്കെയാണോ?
കലേഷിനു വേണമെങ്കില്‍ ഒരാഴ്ച വിരഹിയായി ഇവിടെ എര്‍ത്തായി കൂടാമല്ലോ.
നിരാശാകാമുക ക്ലബ്ബില്‍ ആദ്യ അംഗത്വം എനിക്ക് തരൂ. മഞ്ഞക്കിളീ നഷ്ട്ടപ്പെട്ട വസന്തകാലത്തെ പറ്റിയുള്ള ഓര്‍മ്മകള്‍ എനിക്കുമുണ്ട്.
പക്ഷെ കലേഷ് ചേട്ടന്‍ പറഞ്ഞതിലും കാര്യമുണ്ട്. കല്ല്യാണം കഴിഞ്ഞവരാരും അംഗത്വമെടുക്കില്ലായിരിക്കും പക്ഷെ അനര്‍ക്കും വായിച്ച് കണ്ണ് തുടക്കാമല്ലോ.
സ്വാഗതം മഞ്ഞക്കിളീ.
....................
മഞ്ഞക്കിളിയെ പിടിക്കാലോ...
മഞ്ഞക്കിളിയെ പിടിച്ചാലോ...
....................
....................
സ്വാഗതം.
അഞ്ഞന്നായര്, മഞ്ഞന്നായര്,
മഞ്ഞക്കാട്ടില് പോയാലോ,
മഞ്ഞക്കാട്ടില് പോയാപിന്നേ,
മഞ്ഞകിളിയെ പിടിക്കാലോ,
മഞ്ഞകിളിയെ പിടിച്ചാല്‍ പിന്നേ,
പപ്പും തോലും പറിക്കാലോ,
പപ്പും തോലും പറിച്ചാ, പിന്നെ
ചട്ടിലിട്ടു പൊരിക്കാലോ,
ചട്ടിലിട്ടു പൊരിച്ചാല്‍ പിന്നേ,
കള്ളും കൂട്ടി അടിക്കാലോ.....
അപ്പോ സ്വാഗതം മഞ്ഞക്കിളീ
(ഇതു ഞങ്ങളുടെ നാട്ടില്‍ തിരുവാതിരക്കാലത്തു ചോഴി കെട്ടുന്നവര്‍ പാടുന്നതാ)
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടി മൂളും ചിന്തുണ്ടേ...
മൂളിപ്പാട്ടു വേണ്ട, ഉറക്കെ തന്നെ പാടിയാല്‍ മതി ട്ടോ....:)
സ്വന്തം
യാത്രികന്‍
sreejith
നിരാശയില്‍ നിന്നുമുടലെടുത്ത വേദനകളെ പകര്‍ത്തിയെഴുതാന്‍ പ്രചോദനമാകട്ടെ മഞ്ഞകിളി.
kalesh
എല്ലാ പുതുബ്ലോഗിനും നേരുന്ന പുണ്യമാണ്‍ കലേഷ്. കുറച്ച് ലേറ്റ് ആയി പോയി ..നല്ലൊരു നിരാശനെ നഷ്ടപ്പെട്ടു.
concrete forest
നീയെത്ര മറുപാട്ട് പാടിയിട്ടുണ്ട്? എനിക്കറിയില്ലേ..
anil
പുതിയ കാറ്റഗറി തന്നെ..കരച്ചിലിന്റെ സകലഭേദങ്ങളും ചിരിയുടെ അലകള്‍..അങ്ങിനെ പങ്കുവെക്കലിലൂടെ കിട്ടുന്ന ലഘുത്വമാണ്‍ മഞ്ഞക്കിളി.
dilbaa.
sandeep.sundaram@gmail.com ഒരു mail അയക്കൂ..അംഗമാകാം..ആര്‍മാദിക്കാം..കല്യാണം കഴിച്ചവരെന്താ ഭൂതകാലത്തെ ഭയക്കുന്നതെന്ന് എനിക്കറിയില്ല..
Ajith , kuruman & peringz
നന്ദി.. ഈ പാട്ട് ചെറുപ്പത്തില്‍ ഒരു വിനോദയാത്രക്ക് പോകുമ്പോഴാണ്‍ ആദ്യമായി കേള്‍ക്കുന്നത്.
കള്ളും കൂട്ടി അടിക്കാലോ.....
കള്ളും കൂട്ടി അടിച്ചാല്‍ പിന്നെ...
അമ്മേം പെങ്ങളേം തല്ലാലോ..
എന്നിങ്ങനെ തുടരുന്ന ഒരു നാടോടി ഗാനം ..
നമുക്ക് പാട്ട് പാടി പ്രചരിപ്പിക്കാന്‍ ഒരു ബാവുള്‍ ഗായകനില്ലാതെ പോകുന്നല്ലോ..
നിരാശ കാമുകികള്‍ക്കും പ്രവേശനം ഉണ്ടൊ ആവൊ..
This comment has been removed by a blog administrator.
ഞങ്ങള്‍, ചെന്നൈ വെള്ളമടിക്കമ്പനികള്‍, ഒരു മൂന്നുവര്‍ഷം മുമ്പ് വടപളനിയിലെ ഒരു ഫ്ലാറ്റില്‍ സംഘം ചേര്‍ന്നിരുന്നു. L ഷെയ്പ്പിലായിരുന്ന ആ അപ്പാര്‍ട്ട്‌മെന്റില്‍, ഞങ്ങളുടെ ബാല്‍ക്കണിയില്‍ ഇരുന്നാല്‍ കാണാന്‍ പാകത്തില്‍ ഒരു മാര്‍വാഡി കുടുംബമാണ് ഉണ്ടായിരുന്നത്. ഭാര്യയും ഭര്‍ത്താവും മാത്രമുണ്ടായിരുന്ന ആ ഫ്ലാറ്റില്‍ സദാസമയവും വഴക്കുതന്നെ വഴക്ക്. കുടുംബനാഥന്‍ മാര്‍വാഡിയൊരു വിരൂപനായിരുന്നു, പെങ്കൊച്ചൊരു സ്വപ്നസുന്ദരിയും.
ഒരുദിവസം ഞങ്ങള്‍ അടിച്ചുവീലായങ്ങനെ ബാല്‍ക്കണിയിലിരിക്കുമ്പോള്‍ മാര്‍വാഡിക്കുടുംബത്തില്‍ പൊരിഞ്ഞ വഴക്ക്. വഴക്ക് മൂത്ത് കയ്യാങ്കളിയായി. “അധികം കളിച്ചാല്‍ നിന്നെ ഞാന്‍ ദേ ഇവിടെനിന്ന് വലിച്ചെറിയും” എന്ന് ആണ്‍ മാര്‍വാഡി. “എന്നാലതൊന്ന് കാണണമെന്ന്” പെങ്കൊച്ചും. ഇത് കേട്ടപാതി കേള്‍ക്കാത്ത പാതി, ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന സുരേഷ് ഉറക്കെ “വലിച്ചെറിയണ്ട സഹോദരാ, ദേ ഇങ്ങട്ട് തന്നോളൂ. ഞങ്ങ നോക്കിക്കോളാം” എന്ന് മലയാളത്തില്‍ വിളിച്ചുകൂവിയത് ഓര്‍മ്മ വരുന്നു.
അപ്പൊ, ദുഷ്ടരായ കാമുകീകാമുകന്മാര്‍ വലിച്ചെറിഞ്ഞ മഞ്ഞക്കിളിക്കൂട്ടത്തില്‍ എനിക്കും ഒരു മെമ്പര്‍ഷിപ്പ് തരണേ. എന്തെങ്കിലും നടക്കുമോന്ന് നോക്കണമല്ലോ! (ഹും... വീട്ടില്‍ കമ്പ്യൂട്ടറില്ലാത്തതു നന്നായി. അല്ലെങ്കില്‍ ജെയ്സിയെന്നെ കടത്തിവെട്ടിയേനെ!)
ദേ....ഞാനിതാ....എപ്പൊ എത്തീന്ന് ചോദിച്ചാ മതി..
നിരാശാ കാമുകനല്ല...
ഒരു എക്സ് നിരാശാകാമുകനാണേ...
മെംബര്‍ഷിപ്പ് കിട്ടുമോ ആവോ?
ഇല്ല മക്കളെ... ഇല്ല.. ഞാനില്ല.. കാരണം എനിക്ക് ഇത് വരെ പ്രണയ നൈരാശ്യം ഉണ്ടായിട്ടില്ല. ആരെയും പ്രേമിക്കാന്‍ പോയില്ല എന്നതാണ് സത്യം. എന്നെ കുറിച്ച് എനിക്ക് നല്ല മുന്‍ധാരണ ഉണ്ടായത് കൊണ്ട് തന്നെ, അത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
അഖില ലോക നിരാശാ കാമുകീ കാമുകന്‍മാരേ.. നിങ്ങള്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..
മൂന്നാം ക്ലാസ് മുതല്‍ തുടങ്ങിയതാണ് എന്റെ പ്രേമം.
കെട്ടാന്‍ വേണ്ടി തന്നെയേ ഞാന്‍ പ്രേമിക്കാറുള്ളൂ..!
3-ല്‍ : സന്ധ്യ, വഴിയമ്പലം, കൊടകര
4-ല്‍ : ജെയ്ബി, കൊടകര
5-ല്‍ : പ്രീതി, കല്ലേറ്റുങ്കര
6-ല്‍ : ഡൈസി, കൊടകര
7-ല്‍ : ഡെല്‍ഫി, കൊടകര
8-ല്‍ : ഷീജ, മറ്റത്തൂര്‍, കൊടകര
9-ല്‍ : ഷീജ, മറ്റത്തൂര്‍, കൊടകര
10-ല്‍ : ഷീജ, മറ്റത്തൂര്‍, കൊടകര
പ്രീഡിഗ്രി- : ബീന, സൂനിത, രാജി.
ഡിഗ്രി-: ബീന, സുനിത, രാജ ലക്ഷ്മി, നിത, ജിത, സൂസന്‍, രലേഖ, സിന്ധു, എലക്ട്രിസിറ്റി ഓഫീസില്‍ ജോലിക്ക് വന്നിരുന്ന പേരറിയാത്ത ഒരു കുട്ടി..
പക്ഷെ, ആരും തിരിച്ചെന്നെ പ്രേമിച്ചില്ല. പകരം എന്നെ നല്ല ഒരു സുഹൃത്തായി കണ്ടു.
‘മിണ്ടാത്തേലും നല്ലതല്ലേ കൊഞ്ഞപ്പ്‘ എന്നു കരുതി ഞാനും അവരെ വെറും കൂട്ടുകാരായി കണ്ട് സ്‌നേഹിച്ചു നടന്നു.
ഹിഹി! വിശാലേട്ടാ ശ്രീനിവാസന്‍ ഏതൊ സിനിമയില്‍ പണ്ടു പറഞ്ഞിട്ടുണ്ട്,
കാണാന്‍ കൊള്ളാത്തെ ആമ്പിള്ളേരെ സഹോദരാ എന്ന് കാണന്‍ കൊള്ളാവുന്ന പെമ്പിള്ളേര്‍ വിളിക്കും എന്ന്... :)
പ്രണയം കാത്തു സൂക്ഷിക്കുന്ന ഒരു മനസ്സുമായി ഞാനും വരാം .. ഇടക്ക് ഈ വഴിയേ....
വിശാലന്റെ ലിസ്റ്റുകണ്ടപ്പോള്‍ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്ന ഒരു സഹോദരനെ ഓര്‍ത്തു പോയി, പുള്ളി 'സ്' ഇല്‍ തുടങ്ങുന്ന പെണ്‍കുട്ടികളെ മാത്രം പ്രേമിക്കാന്‍ നടക്കുകയായിരുന്നു, ഓരോ വര്‍ഷവും 2 എന്ന കണക്കില്‍. :)
നിരാശേടെ അളവു വെച്ചു നോക്കാണെങ്കില്‍ എനിക്കിവടെ ഗോള്‍ഡന്‍ മെംബര്‍ഷിപ്പ് തരണം...
എല്ലാ കൊല്ലോം ശബരിമലക്ക് പോണ പോലെ... കൊല്ലത്തിലൊരിക്കല്‍ പരിശുദ്ധ പ്രേമത്തിന്റെ മലച്ചവിട്ടി കേറലും... കൊല്ലാവസാനം ആ കുട്ടിടെ കല്യാണ സദ്യേം ഉണ്ട് നിരാശയുടെ പമ്പയില്‍ ഒന്നു മുങ്ങി കുളിച്ചു മടങ്ങലും ഞാനും പതിവുള്ളതാ...
വിശാലേട്ടന്റെ കണക്കു പോലെ ക്ലാസിനു ഒന്ന് എന്നാവുമ്പോ ഇടക്കു മിസ്സ് ആവാന്‍ സാധ്യത ഉള്ളോണ്ട് കൊല്ലത്തിലൊന്ന് എന്നായിരുന്നു കണക്കു...
അപ്പൊ എനിക്കും ഒരു മെംബര്‍ഷിപ്പ് കിട്ടാന്‍ സധ്യത ഉണ്ട്
ഈശ്വരാാ.... ഇതൊന്നും മറക്കാന്‍ എന്നെ സമ്മതിക്കില്ലാല്ലേ...
ഭൂലോകത്തുള്ള എല്ലാ ചട്ടികള്‍ക്കും വേണ്ടി മഞ്ഞക്കിളി സമര്‍പ്പിക്കപ്പെടുമ്പോള്‍ കാക്കത്തൊള്ളായിരം ചട്ടികളെടുത്ത എനിക്ക് ഒരു ഗോള്‍ഡ് മെമ്പര്‍ഷിപ്പ് പ്രതീക്ഷിക്കാം അല്ലേ?
പ്രണയം.... കാളച്ചാണകം (BULL SHIT)!!!....വേറെ പണിയില്ലെ???....ഈ ലോകത്ത് പ്രണയം പോലെ കാപട്യപൂരകമായ മറ്റൊരു സംഗതിയില്ല.....
സ്ത്രീകള്‍ എത്ര ഭാഗ്യവതികള്‍....അവര്‍ക്ക് പ്രണയിക്കുവാന്‍ നിഷ്കളന്കരും, സല്‍സ്വഭാവികളൂം, സല്‍ഗുണസന്പന്നന്‍മാരുമായ എല്ലാത്തിനുമുപരി വിശ്വസിക്കാന്‍ കൊള്ളാവുന്നവരുമായ കോടാനുകോടി പുരുഷപ്രജകള്‍ നമ്മുടെ കേരള നാട്ടില്‍ തന്നെയുണ്ടല്ലോ?...എന്നാല്‍ ഈ ഗുണഗണങ്ങളെല്ലാം ഒത്തു ചേര്‍ന്ന ഒരു സ്ത്രീയെ കണ്ട്‍പിടിക്കുവാന്‍, മഷിയിട്ട് നോക്കിയാല്‍ പോലും സാധിച്ചു എന്ന് വരില്ല.....
പുരുഷന്‍മാരെ...ഇതു പിടക്കോഴി കൂവുന്ന നൂറ്റാണ്ട്.....നമ്മുക്ക് മാറി നില്‍ക്കാം....
...................... എന്നിരുന്നാലും പറ്റുമെന്കില്‍ ഒരു സീറ്റ് എനിക്ക് വേണ്ടി മാറ്റി ഇട്ടേക്ക്.. .... പറയാന്‍ പറ്റില്ലേ..... കാറ്റെങ്ങാന്‍ മാറി വീശിയാലോ???......എന്റെ നംന്പറും ഒരിക്കല്‍ വരും.........
എല്ലാരും മഞ്ഞക്കിളിയുടെ പുറകെ പോകുന്നതു കണ്ടപ്പോ ഒന്നു വന്നു നോക്കാം ന്നു കരുതി ..
ഇന്‍ ഹരിഹര്‍ നഗറില്‍ പാടണ പോലെ ണ്ട്, ഒരു കോറസ് ആയി ...
ഏകാന്ത ചന്ദ്‌രികേ.......
എച്ച്ചൂസ് മി, ആരെങ്കിലും ഈ പ്രണയം എന്താന്നു ഒന്നു പറഞ്ഞു തരാമോ? സത്യായിട്ടും എനിക്കറിയില്ല ഇതെന്താന്ന്
ഇവിടെയും വിശാലന്‍ തന്നെ എല്ലരുടെയും ഗുരു. ദേവഗുരു എവിടെ പോയി? ആ കമന്റും കൂടി വന്നാല്‍ തിരുമാനിക്കാര്‍ന്നു ആരുടെ ശിഷ്യത്തം വേണം ന്ന്..
യാത്രികന്‍
എന്തായിവിടെ പ്രണയ മേളയോ അതൊ പ്രണയ പെരുമഴയോ!
അഞ്ചെട്ടു പ്രേമത്തിന്റേയും, 3-4 നൈരാശ്യത്തിന്റേയും, കദന, കഠിന, കര്‍ണ കഠോര കഥകളൂള്ള എനിക്ക്, ഒരു മെമ്പര്‍ഷിപ്പ് തരാവോ ? സമയവും സൌകര്യവുമുണ്ടെനില്‍, പഴയ നമ്പരുകള്‍ ഇവിടുയും ഒന്നു പയറ്റി നോക്കാം, ...പറ്റിയ ആളുണ്ടെങ്കില്‍ ... ;) !!!
കൊച്ചു പ്രേമന്മാര്‍ക്ക് എല്ലാ ആശംസകളും! എന്റെ പ്രേമങ്ങള്‍ ചില്ലറ കമന്റിലൊക്കെ എഴുതാനുള്ള സൈസേയുള്ളു അതു ഇടക്കൊക്കെ വന്ന് ഇട്ടിട്ടു പോകാമേ.
തല്‍ക്കാലം ഒരു കുഞ്ഞു പ്രണയകഥ (എന്റെയല്ല ഒരു പട്ടയാള്‍ പട്ടാളം പറഞ്ഞ ബാര്‍ തമാശ)
he asked her "will you marry me?"
she answered "no"
and they lived happily every after.
ഞാന്‍ കല്ല്യാണം കഴിക്കണെന്‍ മുമ്പു വനിതയില്‍ ഒരു പംക്തി കണ്ടു.. ആണുങ്ങള്‍ കല്യാണം കഴിഞ്ഞ ഉടനെ,അവരൊരു ശ്രീകൃഷ്ണന്‍ ആണെന്ന മട്ടില്‍ പല കഥകളും ഉണ്ടാക്കി ഭാര്യയെ ഞെട്ടിപ്പിക്കാന്‍ പറയും..പക്ഷെ അതുകേട്ട് പെമ്പിള്ളേര്‍ ഒരക്ഷരം മിണ്ടരുത്. ഈ പറയുന്നവരെല്ലാം, കെട്ടിയോള്‍ ഒരു ചെക്കനെ അറിയാണ്ട് നോക്കിപ്പോയാല്‍ സഹിക്കാത്തോര്‍ ആണെന്ന്... അതുകൊണ്ട് ബുദ്ധിപൂര്‍വ്വം ഒന്നും പറയരുത് എന്ന് ഞാന്‍ അന്നേ തീരുമാനിച്ചു..
ഹിഹി..അതു പറഞ്ഞപ്പൊ കെട്ടിയൊന്‍സ് പറയുവാണ്, ഈ വനിത ആണ് പെമ്പിള്ളേരെ ഒക്കെ ചീത്ത ആക്കുന്നെ എന്ന്..
അതുകൊണ്ട് ഈ ക്ലബില്‍ ഞാനില്ല..എന്നിട്ട് വെണമെല്ലെ...!!
എക്സ് പ്രണയങ്ങളെപ്പറ്റി എഴുതാനൊന്നും പ്രായമായിട്ടില്ല മക്കളേ! കുറച്ചുകൂടി വര്‍ഷങ്ങള്‍ കഴിയട്ടെ. വിഷ്ണുനാരായണന്‍ നമ്പൂതിരിയൊക്കെ എഴുതിവിടുന്ന പോലെയുള്ള അസ്സല്‍ പ്രണയകാവ്യങ്ങള്‍ ഞാന്‍ വിരചിക്കയില്ലയോ!
സസ്നേഹം,
സന്തോഷ്
പ്രണയിക്കാന്‍ ആകെ ഒരാളേ നിന്നു തന്നുള്ളൂ..അതു പിന്നെ, വേറെ പ്രണയത്തിനൊന്നും സ്കോപ്പില്ലാതെ അങ്ങനെ നീണ്ടുപോയി..വിശാലന്റെ ലിസ്റ്റ് കണ്ടപ്പോള്‍, ഇതിന്റിടക്ക് കുറെ നമ്മള്‍ക്ക് നഷ്ടപ്പെട്ടില്ലേന്നൊരു സങ്കടം!!!! :-)
പ്രണയ കഥകള്‍ പോന്നോട്ടെ, നിരാശ കാമുകന്‍ /കി ആണോന്ന് വായിക്കുന്നവര്‍ വിധിയെഴുതട്ടെ!
അങ്ങനെയാവുമ്പോള്‍ BP യുള്ളവര്‍ക്കും എഴുതാലോ?!
അപ്പോള്‍ സന്തോഷും കച്ചയഴിച്ചു ഇറങ്ങിയിരിക്കുകയാണല്ലേ? ഇവിടെ നടക്കുന്ന കൂത്തൊക്കെ ദിവ്യ കാണുന്നുണ്ടോ ആവോ!
മഞ്ഞക്കീളിയിലേക്കുള്ള ആദ്യ കഥ റെഡി !!!
എങ്ങനെ പോസ്റ്റ് ചെയ്യും ?? ശ്രീജിത്തേ, ആദി, ..... itival at gawab.com ( no spaces )
ഇവിടെ ഞാന്‍ അഡ്മിന്‍ അല്ലെ ഗഡിയെ ...
അതു കൊണ്ട് ഒന്നുമേ ചെയ്യാന്‍ പറ്റില്ല :)
പരാജയപ്രേമ ബൂലോഗത്തില്‍, ആദിത്യനു അഡ്മിന്‍ പവര്‍ ഇല്ലേന്നൊ ? അചിന്ത്യം ! അവിശ്വസനീയം !! ;) !!
എന്റെ നിരാശകള്‍ പകര്‍ത്താന്‍ ഇനി ഞാന്‍ വേരൊരു ബ്ലോഗു തുടങ്ങേണ്ടി വരുമല്ലോ, നിരാശേശ്വരാ....
നിരാശ പ്രണയങ്ങള്‍ക്ക്, ആശംസകളുമായി വന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..
നിങ്ങള്‍ എല്ലായ്പ്പോഴും ഇതുവഴി വരുമ്പോള്‍, സാന്ത്വനിപ്പിച്ചാണ് കടന്നു പോകുന്നതെന്നറിയുക..നന്ദി ..