Wednesday, June 28, 2006

നഷ്ടങ്ങളുടെ കാവല്‍ക്കാരെ..
മഞ്ഞക്കിളി - പ്രണയത്തെ പറ്റിയല്ല പാടുന്നത്, നിരാശയെ പറ്റിയാണ്..
നിരാശയുടെ അനന്ത സാധ്യതയെ കുറിച്ച്...

വികാരങ്ങള്‍ ഋതുക്കളായിരുന്നെങ്കില്‍ പ്രണയം വസന്തമാണല്ലോ..പക്ഷേ നൈരാശ്യം ആ വസന്തത്തില്‍ വിരിഞ്ഞ സൌരഭ്യമുള്ള കുസുമങ്ങളാണ്.
ചിലര്‍ക്ക് ശവം നാറി പൂക്കളെയാകും ഓര്‍മ വരിക. ഇവിടെ പൂക്കളെ കുറിച്ചല്ല, സുഗന്ധത്തെ കുറിച്ചാണ് പാടുന്നത്.
പൂക്കളില്‍ ചിലത് വിത്തുകള്‍ വിതച്ചും വാടി കരിഞ്ഞും കഴിഞ്ഞു. സൌരഭ്യം അവശേഷിക്കുന്നവരില്‍ നിന്ന് ഉയരുന്ന ഓര്‍മ്മചിത്രങ്ങളാണ് മഞ്ഞക്കിളി പാടുന്നത്.
വസന്തത്തില്‍ ആറാടിയവര്‍ക്ക് , പ്രണയത്തിന്റെ ഊഷരഭൂമിയില്‍ കാമത്തിന്റെ വിത്തു വീശിയപ്പോള്‍ പിറക്കാതെ പോയ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ചരമഗീതം മൂളുന്നവര്‍ക്ക് ആ ആരാമത്തിന്റെ സുഗന്ധത്തെ പറ്റി പാടാം.
മഞ്ഞക്കിളി ചെപ്പ്തുറക്കുന്നത് നിരാശാകാമുകര്‍ക്ക് വേണ്ടിയാണ്...
അതാസ്വദിച്ചവര്‍ക്ക് വേണ്ടി..നിബന്ധനകളില്ലാതെ ആര്‍ക്കും കടന്ന് വരാം.

Posted by ചില നേരത്ത്.. @ 11:07 PM   35 comments




 
Previous Posts

പിറന്നാള്‍സ്മരണകള്‍
വിരഹം
കാണാമറയത്തെ നായികയും, പുന:സമാഗമവും
കാണാമറയത്തെ പ്രണയം - അദ്ധ്യായം ഒന്ന്.
അതുപോലൊരു പകല്‍
വസന്തവും കാത്ത്‌...
ഒരു കന്യാകുമാരിയാത്ര... നഷ്‌ടവസന്തത്തിന്‍ സ്വപ്നയാ...
പൂരിപ്പിക്കാതെ.....
ആ നീലക്കുറിഞ്ഞി പൂത്തിട്ടില്ലായിരുന്നു.
ഇതു മണ്‍സൂണ്‍ പ്രണയം



Archives
June 2006
July 2006
August 2006
October 2006
April 2007